KeralaLatest NewsNewsIndia

‘ബുദ്ധിമാനായിട്ട് കാര്യമില്ല, തരൂർ ഇപ്പോഴും ട്രെയിനി’: പാർട്ടിയെ നയിക്കാൻ ഈ ഗുണങ്ങൾ മാത്രം പോരെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കഴിവും ബുദ്ധിയും മാത്രം ഉണ്ടായാൽ പോരെന്നും സംഘടനാ കാര്യങ്ങളിൽ പാരമ്പര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ കഴിവുള്ള വ്യക്തിയാണ്, ബുദ്ധിമാനാണ് എന്നാല്‍, പാര്‍ട്ടിയെ നയിക്കാന്‍ ഈ ഗുണങ്ങള്‍ മാത്രം പോരെന്നും തരൂര്‍ ഇപ്പോള്‍ ട്രെയിനിയാണെന്നുമാണ് സുധാകരന്റെ നിരീക്ഷണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂര്‍ ഒരു നല്ല മനുഷ്യനാണ്, പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാല്‍ സംഘടനാ കാര്യങ്ങളില്‍ തരൂരിന് പാരമ്പര്യമില്ല. ഞാന്‍ കെപിസിസി പ്രസിഡന്റായത് ആവശ്യം ഉയര്‍ന്നതിന് ശേഷമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. അദ്ദേഹം ബുദ്ധിമാനും കഴിവുള്ളവനുമാണ്, എന്നാല്‍ ഒരു പാര്‍ട്ടിയെ നയിക്കാന്‍ ആ ഗുണങ്ങള്‍ മാത്രം പോരാ.

കോണ്‍ഗ്രസ് പോലൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാവുക എന്നതില്‍ അനുഭവ പരിചയം മുഖ്യഘടകമാണ്. പ്രായം ഒരു വിഷയമല്ല, അനുഭവ പരിചയമാണ് പ്രധാനം. തരൂരിന് ആ പശ്ചാത്തലമില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷനായപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് അത്രയധികം അനുഭവം ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യത്തിന്, അനുഭവപരിചയമില്ലാതെ ഇത്തരമൊരു സ്ഥാനത്തെത്തുന്നതിന്റെ അപകടം മനസിലാക്കിയതുകൊണ്ടാണ് രാഹുല്‍ ഇപ്പോള്‍ അദ്ധ്യക്ഷനാകാന്‍ മടിക്കുന്നത്’, സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button