CricketLatest NewsNewsSports

ഈ ലോകകപ്പിലും വിസ്‌മയ ഫോം തുടരും, ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാവാന്‍ അദ്ദേഹത്തിന് കഴിയും: രോഹിത് ശർമ്മ

സിഡ്നി: സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാവാന്‍ കഴിയുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൂര്യകുമാർ യാദവ് വളരെ ആത്മവിശ്വാസമുള്ള താരമാണെന്നും ടി20 ലോകകപ്പിലും വിസ്‌മയ ഫോം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

‘സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാവാന്‍ കഴിയും. ടി20 ലോകകപ്പിലും വിസ്‌മയ ഫോം അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷ. വളരെ ആത്മവിശ്വാസമുള്ള താരമാണ് സൂര്യകുമാർ. ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി അവസാന നിമിഷം ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പൂര്‍ണ പരിശീലന സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് താരം വരുന്നത്’ രോഹിത് ശര്‍മ്മ പറഞ്ഞു.

അതേസമയം, ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മുഹമ്മദ് ഷമിയുടെ അവസാന ഓവറില്‍ ഇന്ത്യ ആറ് റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെ‍ഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടായി. നേരത്തെ, കെഎല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടിയത്.

Read Also:- ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button