ErnakulamKeralaNattuvarthaLatest NewsNews

ചികിത്സയ്‌ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ അറസ്റ്റിൽ

കൊച്ചി: ചികിത്സയ്‌ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ആലുവയിൽ മാനസികാരോഗ്യ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെയാണ് (46) അറസ്റ്റ് ചെയ്തത്.

പെൺകുട്ടി തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് സുഹൃത്തിനോടു പറയുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിനിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമ്മർദ്ദം മൂലമാണെന്ന സംശയത്തെ തുടർന്ന് ഒരു ബന്ധു ഇയാളുടെ അടുക്കൽ ചികിത്സയ്ക്ക് എത്തിച്ചത്.

‘ഗവര്‍ണ്ണറുടെ വൈസ്രോയ് കളി കേരളത്തില്‍ നടക്കില്ല’: ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിവൈഎഫ്‌ഐ

ഈ സമയത്താണ് പ്രതി വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. മനോരോഗ വിദഗ്ധൻ എന്ന് അവകാശപ്പെട്ട് ചികിത്സ നടത്തിയിരുന്ന ഇയാൾക്കെതിരെ രോഗികളോട് മോശമായി പെരുമാറിയതിന് നേരത്തെ, തൃശൂരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button