Latest NewsKerala

കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ അനുമതിയില്ലാതെ ഡിജെ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തി വീശുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.

എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ഡിജെ ഉള്‍പ്പെടുത്തിയത് പൊലീസ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. അനുമതിയില്ലാതെ ഡിജെ ഉപയോഗിക്കാനാകില്ല എന്ന് പൊലീസ് നിലപാടെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button