CricketLatest NewsNewsSports

ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരം: ഇന്ത്യക്ക് മികച്ച സ്കോർ

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. കെഎല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി.

രോഹിത് ശര്‍മ്മ പതിയെ തുടങ്ങിയപ്പോൾ രാഹുല്‍ നിറഞ്ഞാടുന്നതാണ് ഗാബയില്‍ തുടക്കത്തില്‍ കണ്ടത്. 27 പന്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി പിന്നിട്ടപ്പോള്‍ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 69 റണ്‍സിലെത്തി. എന്നാല്‍, ഓപ്പണര്‍മാരെ ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഓസീസ് സ്‌പിന്നര്‍മാര്‍ മത്സരത്തിന്റെ ഗതി തിരിച്ചു.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍(33 പന്തില്‍ 57) അഗറിന്‍റെ ക്യാച്ചില്‍ പുറത്തായി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിനെ(14 പന്തില്‍ 15) അഗര്‍ പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും കരുതലോടെയാണ് തുടങ്ങിയത്. കോഹ്ലിയെ(19) 13-ാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റാര്‍ക്കും ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ(2) 14-ാം ഓവറിലെ നാലാം പന്തില്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും പുറത്താക്കിയതോടെ ഇന്ത്യ 127-4 എന്ന നിലയിലായി.

ഫിനിഷറെന്ന് പേരുകേട്ട ദിനേശ് കാര്‍ത്തിക്കിനും തിളങ്ങാനായില്ല. ഡികെ 14 പന്തില്‍ 20 റണ്‍സുമായി റിച്ചാര്‍ഡ്‌സണിന് മുന്നില്‍ കുടുങ്ങി. അവസാന ഓവറുകളില്‍ ചെറുതായൊന്ന് പതറിയെങ്കിലും സൂര്യ 32 പന്തില്‍ 50 തികച്ചു. സൂര്യ(33 പന്തില്‍ 50) തൊട്ടടുത്ത പന്തില്‍ റിച്ചാര്‍ഡ്‌സണിന്‍റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ അപ്രതീക്ഷിതമായി മടങ്ങി.

Read Also:- ‘ചെറുപ്പത്തിൽ ആഗ്രഹിച്ച കാര്യം കിട്ടാതെ വരുമ്പോഴാണ് പലരും അവിശ്വാസികൾ ആകുന്നത്’: അന്ധവിശ്വാസവും വിശ്വാസവും ഒന്നല്ല?!

ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അശ്വിന്‍(6) മാക്‌സ്‌വെല്ലിന്‍റെ ക്യാച്ചില്‍ പുറത്തായി. അക്‌സര്‍ പട്ടേല്‍ 6 പന്തില്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലാണ്. 42 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 10 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button