KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഈ വഴിയിൽ മിഴി നിന്നെ തേടും’: ‘പള്ളിമണി’ എന്ന ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്ത്

കൊച്ചി: പള്ളിമണി എന്ന ഹൊറർ ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം റിലീസായി. കോമഡി ഉത്സവം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് പള്ളിമണി. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴയാണ്.
എല്‍എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വരും വർഷങ്ങളിൽ ട്രാൻസ്‌ജെൻഡർ കലോത്സവം വിപുലമായി സംഘടിപ്പിക്കും: മന്ത്രി ഡോ. ആ‍ർ.‍‍‍‍‍‍ ബിന്ദു

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് കെവി അനിലാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍. വാര്‍ത്ത പ്രചരണം- സുനിത സുനില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button