KeralaLatest NewsNews

ഷാഫിക്ക് പിറകിലുള്ള ആ രാഷ്ട്രീയ സ്വാധീനമെന്ത്? ജിഷ കേസിൽ ഷാഫിയെ പൊലീസ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട്? – കുറിപ്പ്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് പുറത്തുവന്ന ഓരോ റിപ്പോർട്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ബലാത്സംഗം മുതൽ ക്രൂരമായ നാരഹത്യ വരെയാണ് ഇയാളുടെ പേരിലുള്ള കേസുകൾ. മുൻപ് കൊലപാതക കേസിലും, ബലാത്സംഗ കേസിലും പ്രതിയായിരുന്നു ഇയാൾ. പത്മയെയും റോസ്‌ലിനെയും കൂടാതെ ഒരാളെ കൂടി ഷാഫി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് നരഹത്യ കേസിലെ രണ്ടാം പ്രതിയായ ലൈല ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതോടെ, അതിക്രൂരനായ ഷാഫിയെ ഇത്രയും നാൾ സംരക്ഷിച്ചത് ആര് എന്ന ചോദ്യവും ഉയരുന്നു.

78 വയസുള്ള ഒരു വൃദ്ധയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഷാഫിയുടെ ചിത്രങ്ങളെല്ലാം പത്രങ്ങളിൽ ടി.വിയിലും വന്നിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ കുപ്രസിദ്ധനായ ഷാഫിക്ക് സംരക്ഷണം നൽകിയത് ആരാണെന്ന് അമ്പിളി ഓമനക്കുട്ടൻ ചോദിക്കുന്നു. ഷാഫിക്ക് പിറകിലുള്ള ആ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ അമ്പിളി, ജിഷ കേസിൽ ഷാഫിക്കുള്ള പങ്കെന്താണെന്ന് കൂടി പൊലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. സമാന നിരീക്ഷണമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി ഒരു ചെറിയ മീനല്ല. നോക്കു, ഇയാൾ ഒരുപാടു ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളാണെന്ന് പറയപ്പെടുന്നു. നിങ്ങൾ ഓർക്കുന്നുണ്ടോ 78 വയസുള്ള ഒരു വൃദ്ധയെ പീഡിപ്പിച്ച കാര്യം, പത്രമാധ്യമങ്ങളിൽ ഒക്കെ ഇയാളുടെ ഫോട്ടോ അടക്കമുള്ള വാർത്ത ഉണ്ടായിരുന്നു. ജയിലിൽ ആയിട്ടും ഒരു വർഷം കഴിഞ്ഞു പുറത്തിറങ്ങി എറണാകുളത്ത് ഹോട്ടൽ നടത്തുന്നു. എന്റെ സംശയം ഇത്രയൊക്കെ കുപ്രസിദ്ധി നേടിയ ഒരാൾ എങ്ങനെയാണ് ഏറ്റവും സുരക്ഷിതനായി സമൂഹത്തിൽ നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുന്നത്? ഷാഫിക്ക് പിറകിലുള്ള ആ രാഷ്ട്രീയ സ്വാധീനം എന്താണ്? ആരുടേതാണ്?

ഷാഫിയുടെ ലൈംഗീകവൈകൃത കഥകൾ പുറത്തു വരുമ്പോൾ സ്വാഭാവികമായും അത്‌ മറ്റൊരു കൊലപാതകകേസിനെ കൂടി കണക്ട് ചെയുന്നുണ്ട് , അത്‌ പെരുമ്പാവൂർ ജിഷ കൊലകേസ് ആണ്. സമാന രീതിയിലുള്ള കൊലപാതകം. ഷാഫി പെരുമ്പാവൂരുക്കാരൻ ആണെന്നിരിക്കെ അതിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. ഇത്രയും ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള ഒരാളെ അന്ന് ജിഷ കൊല ചെയ്യപ്പെട്ടപ്പോൾ എന്ത്‌ കൊണ്ടാണ് പോലീസ് ഒഴിവാക്കിയത് എന്ന് മനസിലാകുന്നില്ല.

ജിഷ കൊലപാതകത്തിൽ തൂക്കുകയർ കാത്തു കഴിയുന്ന അമീറുൽ ഇസ്ലാം പ്രതിയാണെന്ന് കേരളം ഇന്നും വിശ്വസിക്കുന്നില്ല.ഒരുപക്ഷെ ജിഷയെ ടാർജറ്റ്‌ ചെയ്തവർ ഷാഫിയെ ജിഷയ്ക്ക് വേണ്ടി വിലയ്ക്കെടുത്തതാവാം. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഈ അതിക്രൂര മനുഷ്യൻ , ഇത്രയും നാളും സമൂഹത്തിൽ മറഞ്ഞിരുന്ന ജിഷ കേസിലെ ആ യഥാർത്ഥ പ്രതി ഇയാളാവാം. പക്ഷെ ആ സാധ്യത പോലീസ് അന്വേഷിക്കേണ്ടതുണ്ട്. പക്ഷേ പോലീസ് ഫാബ്രിക്കേറ്റ് ചെയ്ത് ഒരു പ്രതിയെ കണ്ടെത്തി ശിക്ഷയും വാങ്ങി കൊടുത്തിട്ട് ഇനി ഷാഫിയെ അതുമായി കണക്ട് ചെയ്യാൻ ഒരു സാധ്യതയും ഇല്ല എന്നറിയാം , കാരണം ജിഷാ കേസിൽ പോലീസും ചെയ്തത് കുറ്റകൃത്യം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button