KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,240 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4655 ആയി.

ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ മാറ്റം വന്നത്. സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണ് ശനിയാഴ്ച ഉണ്ടായത്. അന്നു രാവിലെ ഇടിഞ്ഞ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു.

Read Also : സമരത്തിൽ കൂടെ നിന്നവർക്കൊപ്പം മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ അനുപമയും അജിത്തും: അനുപമയുടെ ബന്ധുകൾക്ക് ക്ഷണമില്ല?

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3855 രൂപയാണ്.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button