Latest NewsKerala

മുന്‍കൂര്‍ ജാമ്യം: എൽദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ മധുരം വിതരണം ചെയ്തു

ബലാല്‍സംഗകേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യ്ക്ക് മുന്‍കൂര്‍ ജാമ്യം. ഒക്ടോബര്‍ 22 നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ മധുരം വിതരണം ചെയ്ത് ആഘോഷം നടത്തി ഓഫീസിലുള്ളവർ. .

എന്നാൽ എൽദോസ് കുന്നപ്പിള്ളി ഇതുവരെ എവിടെയാണെന്ന് വിവരമില്ല. ഇതിനിടെ എല്‍ദോസ് കുന്നപ്പിളളിൽ എംഎൽഎയ്ക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന എം.എല്‍.എയുടെ സ്വഭാവം തുറന്നുകാട്ടും. താന്‍ ക്രിമിനലെങ്കില്‍ എം.എല്‍.എ എന്തിന് തന്നോട് കൂട്ടുകൂടിയെന്നും പരാതിക്കാരി ചോദിച്ചു. കോടതിയിലും പൊലീസിനെയും പൂർണ വിശ്വാസമാണെന്നും പരാതിക്കാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button