KeralaLatest News

സ്വർണ്ണത്തിൽ മുക്കിയ തോർത്തുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

കൊച്ചി: കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ. ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരൻ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം മുക്കിയ 5 തോർത്തുകൾ പിടിച്ചെടുത്തു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം, നന്നായി പായ്ക്ക് ചെയ്ത് കടത്താനാണ് ഫഹദ് ശ്രമിച്ചത്.

പരിശോധനയിൽ തോർത്തിൽ നനവുള്ളത് ചോദിച്ചപ്പോൾ താൻ കുളിച്ചു കഴിഞ്ഞ ഉടൻ തന്നെ പായ്ക്ക് ചെയ്തു വന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത്രയധികം തോർത്തുള്ളതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയമായി. തുടർന്നുള്ള പരിശോധനയിലാണ് സ്വർണ്ണ മിശ്രിതം കുഴച്ചതിൽ മുക്കി തോർത്ത് കൊണ്ടുവന്നത് കണ്ടെത്തിയത്.

ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും ശാസ്ത്രീയമായ പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button