CricketLatest NewsNewsSports

ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയാണ് തന്റെ ഫേവറൈറ്റുകളെന്നും ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ടീമുകളാകും സെമി ഫൈനലിസ്റ്റുകളെന്നും സച്ചിന്‍ പറയുന്നു. സൂപ്പര്‍12 റൗണ്ടില്‍ 22നാണ് ഇന്ത്യ-പാക് പോരാട്ടം.

‘ഇന്ത്യയാണ് ഫേവറൈറ്റുകള്‍. എന്‍റെ ഹൃദയം ഇന്ത്യക്കൊപ്പമാണ്. ഇന്ത്യ ജയിക്കണമെന്നാണ് എല്ലാതവണത്തെയും പോലെ ഇത്തവണയും എന്‍റെ ആഗ്രഹം. ഇന്ത്യക്കാരനായതുകൊണ്ട് മാത്രമല്ല, ഓസീസ് സാഹചര്യങ്ങളില്‍ കരുത്തുകാട്ടാനുള്ള ശേഷി ഇന്ത്യക്കുള്ളത് കൊണ്ട് കൂടിയാണ്. സ്വാഭാവികമായും ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നാണ് എന്‍റെ ആഗ്രഹം’.

‘സെമി ഫൈനലില്‍ ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ടീമുകളാകും ഉണ്ടാകുക. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാകാന്‍ ശേഷിയുള്ളവരാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ദക്ഷിണഫ്രിക്കയിലെ സാഹചര്യങ്ങളോട് സമാനമാണ് ഇപ്പോള്‍ ഓസീസിലെ സാഹചര്യങ്ങള്‍. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ കളിച്ച പരിചയസമ്പത്ത് അവര്‍ക്ക് ഗുണകരമാകും’.

Read Also:- ടി20 ലോകപ്പ്: ഏഷ്യൻ ചാമ്പ്യന്മാർ സൂപ്പര്‍ 12ല്‍

‘രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യക്കും ഇത്തവണ കിരീടം നേടാന്‍ മികച്ച സാധ്യതയുണ്ട്. ടീം സന്തുലിതമാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള നിരവധി കോംബിനേഷനുകളും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടം നേടുമെന്ന കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്’ സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button