KeralaLatest NewsNews

വിസ്മയയുടെ മുറിയിൽ നിന്നും കിട്ടിയ ആ കുറിപ്പ് കണ്ട് സഹോദരന്റെ കണ്ണുകൾ നിറഞ്ഞു: അവളുടെ സ്നേഹം എത്രമേൽ പരിശുദ്ധമായിരുന്നു

വിസ്മയയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല. ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ ഓർമയിൽ സഹോദരൻ വിജിത്ത്. വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് ആ വീട് നിറയെ. സഹോദരൻ വിജിത്തിൻ്റെ ഭാര്യ രേവതി അഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മരണം. ഇപ്പോഴിതാ വിസ്മയയുടെ മുറിയിൽ നിന്നും കിട്ടിയ കുറിപ്പ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിജിത്ത്. ഏറെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വിസ്മയ താൻ വീട്ടിലുണ്ടായിരുന്ന സമയത്ത് എഴുതിയ വാക്കുകൾ. തൻ്റെ കുടുംബത്തെ എത്രമാത്രം ഈ യുവതി സ്നേഹിച്ചിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. കുറിപ്പിൽ അച്ഛൻ്റെയും അമ്മയുടെയും സഹോദരൻ്റെയും തൻ്റെയും പേരുകൾ എഴുതി ചിത്രങ്ങളൊക്കെ വരച്ച് വളരെ മനോഹരം ആക്കിയാണ് വിസ്മയ ഈ പേപ്പർ സൂക്ഷിച്ചിരുന്നത്.

‘എൻ്റെ ആത്മാവാണ് എൻ്റെ കുടുംബം. ഞാൻ എൻ്റെ കുടുംബത്തോടൊപ്പം ആയിരിക്കുമ്പോൾ ഒരുപാട് സന്തോഷിക്കുന്നു. എൻ്റെ ലോകം ആണ് എൻ്റെ കുടുംബം. ഐ ലവ് യു അമ്മ, അച്ഛാ, ചേട്ടാ. എൻ്റെ കുടുംബം എൻ്റെ ഭാഗ്യമാണ്’, വിസ്മയ ഒരു കാർഡിൽ എഴുതി.

‘ശരിക്കും ഞാൻ തീയിൽ മരിക്കുന്നു. എന്റെ അവസാന പുഞ്ചിരി വരെ ഞാൻ നിന്നെ മിസ്സ് ചെയ്യും. നീ എഴുതിയ വാക്കുകൾ കാണുമ്പോൾ വേദന തോന്നുന്നു മാളൂ.. എല്ലാ സമയത്തും നീ എന്നിൽ ഉണ്ടാകും’, വിജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏറെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹം പങ്കുവെച്ച ഈ ചിത്രത്തിൻ്റെ താഴെ നിരവധി പേരാണ് കമൻ്റുകളും ആയി എത്തിയിരിക്കുന്നത്. വീടിന്റെ മുകൾ നിലയിലെ വിസ്മയയുടെ മുറിയിൽ പുസ്തകങ്ങൾക്കും റെക്കോർഡുകൾക്കും ഒപ്പം ചിത്രത്തിന് മുൻപിൽ വിസ്മയ ഉപയോഗിച്ചിരുന്ന സെതസ്കോപ്പ് അനക്കാതെ വെച്ചിട്ടുണ്ട്. ഡോക്ടറാവുക എന്ന സ്വപ്നത്തിന് ഇത്തിരി ദൂരം മാത്രം ബാക്കിവെച്ച് ആയിരുന്നല്ലോ വിസ്മയയുടെ മടക്കം. വീടിന് അല്പം മാത്രം മാറിയാണ് വിസ്മയുടെ കുഴിമാടം ഒരുക്കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vijith V. Nair (@vijith.v_nair_)

shortlink

Related Articles

Post Your Comments

Related Articles


Back to top button