Latest NewsKerala

വീട്ടുമുറ്റത്ത് നിന്ന് ബീഡി വലിച്ചത് ഇഷ്ടപ്പെട്ടില്ല : മലപ്പുറത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

മഞ്ചേരി: വീട്ടുമുറ്റത്തു നിന്ന് പുകവലിച്ചതിനെച്ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട് വടക്കുംമുറി പാലച്ചോട് വെളുത്തേതൊടിവീട്ടില്‍ നഫീസയെ (54) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ 10.45-നാണ് സംഭവം. കുഞ്ഞിമുഹമ്മദ് പുകവലിക്കുന്നതിനിടെ അതിന്റെ മണം അസ്വസ്ഥതയുണ്ടാക്കുന്നതായി പറഞ്ഞ് നഫീസ ദേഷ്യപ്പെട്ടു.

ഇവര്‍ ബീഡി പിടിച്ചുവലിക്കാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. കുഞ്ഞിമുഹമ്മദ് വടിയെടുത്ത് നഫീസയെ അടിച്ചു. ഇതിൽ പ്രകോപിതയായ നഫീസ, വീട്ടില്‍ പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് കുഞ്ഞിമുഹമ്മദിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന മകൻ നിയാസ് പുറത്തിറങ്ങി നോക്കിയപ്പോള്‍ പിതാവ് കുത്തേറ്റുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ നാട്ടുകാരുമായി ചേര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. പിന്നില്‍നിന്നുള്ള ശക്തമായ കുത്തില്‍ കുഞ്ഞിമുഹമ്മദിന്റെ വലതു കക്ഷത്തിലൂടെ കത്തി മുന്‍ഭാഗത്തേക്ക് തുളച്ചു കയറുകയായിരുന്നു. ബാര്‍ബര്‍ തൊഴിലാളിയായിരുന്നു കുഞ്ഞിമുഹമ്മദ്. മക്കള്‍: നാദിയ, നിയാസ്, നാഷിദ്, നാദിര്‍ഷ. മരുമകന്‍: ജാഫര്‍ പാണ്ടിക്കാട്.

shortlink

Related Articles

Post Your Comments


Back to top button