Latest NewsNewsBusiness

ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ നിർമ്മിക്കാനൊരുങ്ങി ഫോൺപേ, കോടികളുടെ നിക്ഷേപം നടത്തിയേക്കും

രാജ്യത്ത് പ്രതിദിനം ഏകദേശം 120 ദശലക്ഷം ഇടപാടുകളാണ് ഫോൺപേ മുഖാന്തരം നടക്കുന്നത്

രാജ്യത്ത് പുതിയ നിക്ഷേപ പദ്ധതികളുമായി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് ഫോൺപേ പദ്ധതിയിടുന്നത്. രാജ്യത്ത് ഡാറ്റ സെന്ററുകളുടെ നിർമ്മാണത്തിനായി ഏകദേശം 1,661 കോടി രൂപയാണ് ഫോൺപേ നിക്ഷേപിക്കുക.

നിലവിൽ, ഫോൺപേയുടെ ഏറ്റവും പുതിയ ഡാറ്റ സെന്റർ നവി മുംബൈയിൽ ആരംഭിച്ചിട്ടുണ്ട്. ഈ ഡാറ്റ സെന്ററിലേക്ക് 200 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഇതിനോടകം ഫോൺപേ അറിയിച്ചിട്ടുണ്ട്. റെഗുലേറ്ററി ബോർഡിനെ നിർദ്ദേശ പ്രകാരം, ഡാറ്റകൾ പ്രാദേശികമായി സൂക്ഷിക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. ഒരു സ്ഥാപനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റകൾ വിദേശത്ത് സൂക്ഷിക്കുന്ന നിലപാട് റെഗുലേറ്ററി ബോർഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് പ്രാദേശികമായി ഡാറ്റ സെന്ററുകൾ തുടങ്ങാൻ ഫോൺപേ പദ്ധതിയിട്ടത്.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 342 കേസുകൾ

രാജ്യത്ത് പ്രതിദിനം ഏകദേശം 120 ദശലക്ഷം ഇടപാടുകളാണ് ഫോൺപേ മുഖാന്തരം നടക്കുന്നത്. വരും വർഷങ്ങളിൽ ഇടപാടുകളുടെ എണ്ണം 500 ദശലക്ഷമായി ഉയരുമെന്നാണ് ഫോൺപേയുടെ വിലയിരുത്തൽ. വാൾ മാർട്ടിന്റെ ഉടമസ്ഥത പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫോൺപേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button