KeralaLatest NewsNews

ഒരു സൈനികനോട് കാണിച്ച തോന്നിവാസം മാപ്പർഹിക്കുന്നതല്ല, സാധാരണക്കാരോടും ഇത് തന്നെയാണ് പോലീസ് ചെയ്യുന്നത്: സന്ദീപ് വാര്യർ

കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വെച്ച് സൈനികനെ പോലീസ് മര്‍ദിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. ഒരു സൈനികനോട് പോലീസ് കാണിച്ച തോന്നിവാസം മാപ്പർഹിക്കുന്നതല്ലെന്നും, സാധാരണക്കാരനായ ജനങ്ങളോടും പോലീസ് ഇത് തന്നെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ കാണുമ്പോൾ വല്ലാത്ത അപകർഷതാ ബോധവും ആത്‌മനിന്ദയും തോന്നുന്ന പോലീസുകാരുണ്ടെങ്കിൽ അവർക്ക് അടിയന്തര ചികിത്സയുടെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്ത്‌ വരുമ്പോൾ വഴിയരികിൽ മെഡിക്കൽ ഷോപ്പിൽ ഒരല്പ സമയം കാർ നിർത്തേണ്ടി വന്നു . ഭാര്യ മരുന്ന് വാങ്ങുന്ന ഇടവേളയിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന എന്നെ കണ്ട് തൊട്ടടുത്ത ചായക്കടയിൽ നിന്ന് ഒരപരിചിതൻ ഇറങ്ങി വന്ന് സ്വയം പരിചയപ്പെടുത്തി . ” എന്നെ അറിയില്ലേ ? ഞാൻ പണ്ട് ഒരു കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചിട്ടുണ്ട് ” . കേസ് ഏതെന്ന് പറഞ്ഞപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾ പിറകിലേക്ക് പോയി .
ആ പോലീസുകാരനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ലെങ്കിലും മനസ്സിൽ ആ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നിരപരാധികളായ എന്റെ സഹപ്രവർത്തകരുടെ മുഖങ്ങൾ കടന്നു വന്നു . ഒരു പങ്കുമില്ലാതെ വീട്ടിൽ കിടന്നുറങ്ങിയിരുന്നവരെ അടക്കം സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം അന്യായമായി പ്രതി ചേർത്തപ്പോൾ യൗവനം നഷ്ടപ്പെട്ട പാവങ്ങൾ . അന്ന് പ്രതികരിക്കാൻ ഞാൻ അശക്തനായിരുന്നു .
പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു ” നിങ്ങൾ അന്ന് വളരെ മോശം കാര്യമാണ് ചെയ്തത് ” . എന്നിൽ നിന്ന് ആ പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ടാവണം അദ്ദേഹം സ്തബ്ധനായിപ്പോയി . അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ കൊലയാളികൾ എന്ന് വിളിക്കപ്പെട്ട, ജയിലിൽ അടക്കപ്പെട്ട നിരപരാധികളായ എന്റെ സഹപ്രവർത്തകരുടെ മുഖങ്ങൾ എനിക്ക് മറക്കാനാവില്ല . കയ്പ് നിറഞ്ഞ ഇത്തരം അനുഭവങ്ങൾ ഉള്ളത് കൊണ്ട് തന്നെ അഭിനവ ആക്ഷൻ ഹീറോ ബിജുമാരുടെ വൈറൽ വീഡിയോസ് കാണുമ്പോൾ എനിക്ക് goosebumps അനുഭവപ്പെടാറുമില്ല .
പോലീസ് എല്ലാ കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു . ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് വർഷങ്ങളായി പോലീസുമായി സമരം ചെയ്തും വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടും ഒക്കെയാണ് മുന്നോട്ട് പോയിട്ടുള്ളത് . കേരളത്തിൽ ഭരിക്കുന്ന പാർട്ടിയുടെ പ്രിവിലേജ് കിട്ടാത്തതിനാൽ നീതി കിട്ടാനുള്ള ഏക പോംവഴിയും തർക്കവും സമരവും ഒക്കെത്തന്നെ ആയിരുന്നു . ആ വഴിക്കും കുറെ കേസുകൾ കിട്ടിയിട്ടുണ്ട് .
കൊല്ലത്ത് സൈനികനെ പോലീസ് മർദ്ദിച്ച് കള്ളക്കേസ് എടുത്ത വാർത്ത നാമെല്ലാവരെയും രോഷാകുലരാക്കുന്നുണ്ട് . ഒരു സൈനികനോട് കാണിച്ച തോന്നിവാസം മാപ്പർഹിക്കുന്നതല്ല . പക്ഷെ സൈനികനോട് മാത്രമല്ല സാധാരണക്കാരോടും ഇത് തന്നെയാണ് നമ്മുടെ പോലീസ് പലപ്പോഴും ചെയ്യുന്നത് . സൈനികനെ എ എസ്‌ ഐ ആദ്യം അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .
എങ്ങനെയാണ് നിരപരാധികളായ യുവാക്കളുടെ മേൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ മനസാക്ഷി അനുവദിക്കുന്നത് ? അവരുടെ ഭാവി നശിപ്പിച്ചിട്ട് എന്ത് മന സുഖമാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് ?
സൈനികരെ കാണുമ്പോൾ വല്ലാത്ത അപകർഷതാ ബോധവും ആത്‌മ നിന്ദയും തോന്നുന്ന പോലീസുകാരുണ്ടെങ്കിൽ അവർക്ക് അടിയന്തര ചികിത്സയുടെ ആവശ്യമുണ്ട് . ഒരു പൂർവ സൈനികന്റെ മകൻ എന്ന നിലക്ക് ഇത്ര മാത്രം പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button