KasargodKeralaNattuvarthaLatest NewsNews

പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണു : മുപ്പതോളം കുട്ടികൾക്ക് പരിക്ക്, രണ്ട് അധ്യാപകർക്ക് ഗുരുതരം

രണ്ട് അധ്യാപകർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം

കാസർ​ഗോഡ്: പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം കുട്ടികൾക്ക് പരിക്ക്. രണ്ട് അധ്യാപകർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു.

Read Also : മയക്കുമരുന്നിനെതിരെ പോരാടാൻ തിങ്കളാഴ്ച എല്ലാവരും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്

മഞ്ചേശ്വരം ബേക്കൂരിൽ ആണ് സംഭവം. പരിക്കേറ്റ കുട്ടികളെ മംഗൽപാടിയിലുള്ള താലൂക്ക് ആശുപത്രിയിലും തൊട്ടടുത്തുള്ള ആശുപത്രിയിലും പ്രവേശിച്ചു.

Read Also : സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

പന്തൽ നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാൽ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതുകൊണ്ടാണ് അപകടത്തിന്റെ തോത് കുറഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button