Latest NewsUAENewsInternationalGulf

ഓൺലൈൻ ഉള്ളക്കങ്ങളിൽ കർശന നിരീക്ഷണം: യുഎയിൽ 883 വെബ്‌സൈറ്റുകൾ നിരോധിച്ചു

അബുദാബി: ഓൺലൈൻ ഉള്ളടക്കങ്ങളിൽ നിരീക്ഷണം ശക്തമാക്കി യുഎഇ. മൂന്ന് മാസത്തിനിടെ യുഎഇയിൽ 883 വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. ഇതിൽ 435 എണ്ണം അശ്ലീല വെബ്‌സൈറ്റുകളാണ്. തട്ടിപ്പ്, വഞ്ചന എന്നിവയ്ക്കായി ഉപയോഗിച്ച 43% വെബ്‌സൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 44 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍ 

മോശം വെബ്സൈറ്റുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ നടപടി ശക്തമാക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഓൺലൈൻ ഉള്ളടക്കം രാജ്യത്തിന്റെ മത, ധാർമിക മൂല്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് നിരീക്ഷണം ശക്തമാക്കുന്നത്. സൈബർ നിയമങ്ങൾ ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കം തടയാനുള്ള നിർദ്ദേശം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയ്ക്ക് നൽകിയിട്ടുണ്ടെന്നുും അധികൃതർ വിശദമാക്കി.

കുറ്റകൃത്യങ്ങൾക്കു വേണ്ട വിവരങ്ങൾ നൽകുന്നവ, ലഹരി മരുന്ന്, ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽക്കുന്ന സൈറ്റുകൾ, ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, വിവേചനം, വംശീയത, മതത്തെ അവഹേളിക്കൽ, വൈറസ്, നിരോധിത ചരക്കുകളും സേവനങ്ങളും പ്രചരിപ്പിക്കൽ, അവയുടെ വിൽപന, നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങൾ, ചൂതാട്ടം, തീവ്രവാദം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വെബ്‌സൈറ്റുകൾ നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: ഇത്രയും കാലം സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

shortlink

Related Articles

Post Your Comments

Related Articles


Back to top button