Life Style

കുഞ്ഞുങ്ങളുടെ വാശി, മാതാപിതാക്കള്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കുട്ടികളുടെ വാശിക്കും ദേഷ്യത്തിനും പിന്നിലെ യഥാര്‍ത്ഥ കരണങ്ങളെ കണ്ടെത്തുകയാണ് ഇവിടെ കാര്യം

കുട്ടികളുടെ വാശിമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. എത്ര ശ്രമിച്ചിട്ടും ദിനം പ്രതി വാശിയും ശാഠ്യവും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല എന്ന് എല്ലാ മാതാപിതാക്കളും ഒരുപോലെ പരാതിപ്പെടുന്നതും നമ്മള്‍ കേള്‍ക്കാറുണ്ട്. കുഞ്ഞുങ്ങളെ അച്ചടക്കം പഠിപ്പിക്കുക എന്നത് എളുപ്പത്തില്‍ നടപ്പുള്ള കാര്യമല്ല. വാശിക്കുടുക്കകളെ കൈകാര്യം ചെയ്യുന്നതിന് നല്ല ക്ഷമയും സഹനവും ആവശ്യമാണ്. ഇത്തരത്തില്‍ കുട്ടികള്‍ വാശി കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ ആദ്യം ചെയ്യുക കുട്ടികളുടെ സ്വഭാവരീതികള്‍ മനസിലാകാതെ അവരെ ശകാരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ശകാരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകില്ല. ഒന്നുകില്‍ കുട്ടികളുടെ വാശി വര്‍ദ്ധിക്കും അല്ലെങ്കില്‍ ശകാരിച്ചവരുമായി കുട്ടികള്‍ അനിഷ്ടത്തിലാകും.

കുട്ടികളുടെ വാശിക്കും ദേഷ്യത്തിനും പിന്നിലെ യഥാര്‍ത്ഥ കരണങ്ങളെ കണ്ടെത്തുകയാണ് ഇവിടെ കാര്യം. കുട്ടികളിലെ ദു:സ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്റെ ഭാഗമാണ് ക്രമേണ അത് കുറഞ്ഞ് വരികയും ചെയ്യും. ചെറിയ കുട്ടികളില്‍ ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്‌നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. അല്പം ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന ചില കാരണങ്ങള്‍ മൂലമാകാം കുട്ടികള്‍ വാശിപിടിക്കുന്നത്.

Read Also: ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കാനുള്ള എളുപ്പവഴികൾ ഇവയാണ്

ആകാംഷ – കുട്ടികള്‍ ശല്യക്കാരാകുന്നതിനുള്ള ഒരു കാരണമാണിത്. അവര്‍ ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ വരുന്നു. അപ്പോള്‍ അനുഭവപ്പെടുന്ന അസഹിഷ്ണുത അവരെ ദേഷ്യക്കാരും വാശിക്കാരുമാക്കി മാറ്റുന്നു.

2.സ്വാഭാവിക വികാരപ്രകടനം മാത്രം – ചില കുട്ടികളെ സംബന്ധിച്ച് വാശി, ദേഷ്യം എന്നിവ അവരുടെ സങ്കടവും ഭയവും ആശങ്കകളും പ്രകടിപ്പിക്കുന്നതിനുള്ള വഴിയാണ് . ഇത്തരത്തിലുള്ള അവസ്ഥകള്‍ താങ്ങാനാവാതെ വരുമ്പോള്‍ കുട്ടികള്‍ ഒച്ചയിടുകയോ അലറുകയോ ചെയ്യും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇത് മനസ്സിലാക്കണമെങ്കില്‍ കുട്ടികളുടെ സ്വഭാവത്തെപ്പറ്റി ശരിയായ അറിവുണ്ടായിരിക്കണം..

3. ഉള്‍പ്രേരണ – മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല. ഇത് അവരുടെ സ്വഭാവത്തില്‍ പ്രകടമാകും. തീര്‍ച്ചയായും കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവില്ല. ഇക്കാരണത്താല്‍ അവര്‍ കോപിക്കുകയും ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്യും. കുട്ടികളെ ഇങ്ങനെ ചെയ്യുന്നതിനായി പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ആദ്യം മനസിലാക്കുക.

4. സ്വാതന്ത്ര്യം – തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നുന്നതിനാല്‍ മാത്രം ചില കുട്ടികള്‍ മിടുക്കരാകുന്നു. എന്നാല്‍ വേറെ ചില കുട്ടികളാകട്ടെ അമിതമായി അവരെ അടക്കി നിര്‍ത്തുന്നു എന്ന് തോന്നിയാല്‍ പ്രശ്‌നക്കാരാകുന്നു. ഇത്തരത്തിലുള്ള കുട്ടികളിലാണ് വാശിയും ദേഷ്യവും കൂടുതലായി കാണുന്നത്. എന്നാല്‍ ഇത് മനസിലാക്കാതെ മാതാപിതാക്കള്‍ വീണ്ടും ശകാരവുമായി അടുത്ത് കൂടുന്നു. അതോടെ പ്രശ്‌നം വീണ്ടും ഗുരുതരമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button