Latest NewsIndia

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം: അപകടത്തില്‍പ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് മടങ്ങിയിരുന്നവര്‍

മദ്ധ്യപ്രദേശിലെ രേവയില്‍ ദേശീയപാത 30ലാണ് അപകടമുണ്ടായത്

ഭോപ്പാല്‍: ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 35ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയില്‍ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ബസ് ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു വന്നിരുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

Read Also: ഇലന്തൂർ നരബലി: ആർഎസ്എസിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ വിചിത്ര വാദം

പരിക്കേറ്റവരെ സമീപത്തെ തിയോന്താര്‍ സിവില്‍ ആശുപത്രിയിലാണ് എത്തിച്ചത്. ഉത്തര്‍പ്രദേശിലെ ജബല്‍പൂരില്‍ നിന്നും പ്രയാഗ്രാജ് വഴി മദ്ധ്യപ്രദേശിലെ രേവയിലെത്തുന്ന ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. 15 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button