NewsBusiness

ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞു, കാരണം ഇതാണ്

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്

ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ നേരിയ തളർച്ച. റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇറക്കുമതി കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ രണ്ടു രാജ്യങ്ങളും വിദേശനാണയ ശേഖരത്തിൽ വൻ ഇടിവ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശത്ത് നിന്നുള്ള ഇറക്കുമതി വെട്ടിച്ചുരുക്കിയത്. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇറക്കുമതി കുറച്ചതോടെ, രാജ്യത്തെ കയറ്റുമതി മേഖല നേരിയ തോതിൽ തളർന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പാക്കിസ്ഥാൻ ഒഴികെയുള്ള മറ്റ് രാജ്യങ്ങൾ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യയാണ് ആശ്രയിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, കയറ്റുമതിയിൽ 10.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, കയറ്റുമതി 1,190 കോടി ഡോളറായി താഴ്ന്നു. അതേസമയം, ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി 10.6 ശതമാനം ഉയർന്ന് 3,690 കോടി ഡോളറായി.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button