Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, നിരക്കുകൾ അറിയാം

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി

ദീപാവലി വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിച്ചുയരൽ. ഇന്ന് 600 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,600 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 65 രൂപ ഉയർന്ന് 3,895 രൂപയായി. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഒറ്റയടിക്ക് 75 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,700 രൂപയായി.

Also Read: ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്ന് പരിഹസിച്ച ടീം മയക്കുമരുന്നിനെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ വർദ്ധിച്ച് 63 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button