KollamLatest NewsKeralaNattuvarthaNews

ലഹരിഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റിൽ

കുരീപ്പുഴ കെ.ആര്‍.എ 156 വിളയില്‍ കിഴക്കതില്‍ രാജന്‍ (35), കുരീപ്പുഴ തേവദാനത്ത് ക്ഷേത്രത്തിന് സമീപം തേവാദാനത്ത് കിഴക്കതില്‍ വീട്ടില്‍ ശ്യാംകുമാര്‍ (27) എന്നിവരാണ് പിടിയിലായത്

അഞ്ചാലുംമൂട്: മാരക ലഹരിഗുളികകളുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. കുരീപ്പുഴ കെ.ആര്‍.എ 156 വിളയില്‍ കിഴക്കതില്‍ രാജന്‍ (35), കുരീപ്പുഴ തേവദാനത്ത് ക്ഷേത്രത്തിന് സമീപം തേവാദാനത്ത് കിഴക്കതില്‍ വീട്ടില്‍ ശ്യാംകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് യുവാക്കളെ പിടികൂടിയത്.

Read Also : കുട്ടികൾ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാൻ പാടില്ല: മുഖ്യമന്ത്രി

കുരീപ്പുഴ കൊച്ചാലുംമൂട്ടില്‍ നിന്ന് അക്ഷയ ഐസ് പ്ലാന്റിലേക്ക് പോകുന്ന റോഡിന്റെ വടക്കുവശത്തുനിന്നാണ് രാജനെ 1.77 ഗ്രാം ലഹരിഗുളികയുമായി പിടികൂടിയത്. ഇവിടെയുള്ള ബോട്ട് യാര്‍ഡിന് സമീപം കായല്‍വരമ്പത്തുവെച്ചാണ് ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്ന് 1.25 ഗ്രാം ലഹരിഗുളിക പിടികൂടി. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തതായി എക്‌സൈസ് അറിയിച്ചു.

ഓഫീസര്‍മാരായ വിജയകൃഷ്ണന്‍, മിനേഷ്യസ്, ശ്യാംകുമാര്‍, ശ്രീവാസ്, കെ. മണി, ശ്രീകുമാര്‍ എന്നിവർ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button