KeralaLatest NewsNews

യുവതിയെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചു, ഭര്‍തൃമാതാവ് അറസ്റ്റില്‍: മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ ഒളിവില്‍

വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി

 

കൊല്ലം: നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും (36) മന്ത്രവാദിയും ഉള്‍പ്പെടെ 4 പേര്‍ ഒളിവില്‍ പോയി. കൊല്ലം ചടയമംഗലത്താണ് സംഭവം.

Read Also: മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച : മെഡിക്കൽ സ്റ്റോര്‍ ജീവനക്കാരിയുടെ മാല കവ‍ര്‍ന്നത് മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

2017 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നു യുവതി പറയുന്നു. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

പിന്നീടു ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞ ദിവസമാണു ചടയമംഗലം പൊലീസ് കേസ് എടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button