KeralaLatest NewsNews

ആയുർവേദത്തിന്റെ അംഗീകാരം ലോകത്താകെ വർദ്ധിക്കുന്നു: ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോകത്താകമാനം ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രവർത്തന ആശയം. അടുത്ത 25 വർഷത്തെ ആയുർവേദത്തിന്റെ വളർച്ച ലക്ഷ്യം വെച്ച് ആയുർവേദ @2047 എന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ കെ എസ് പ്രിയ, ഹോമിയോ ഡയറക്ടർ ഡോ എം എൻ വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ സുനിത ജി ആർ, ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ ജയ വി ദേവ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ സി ഡിലീന, ആയുർവേദ അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ ശിവകുമാർ സി എസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ സിന്ധു, മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ സാദത്ത് ദിനകർ, ഡോ ഷർമദ് ഖാൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു.

റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ, എൻഎബിഎച്ച് അക്രഡിറ്റേഷൻ, ആയുർവേദ മെഡിക്കൽ ടൂറിസം, സ്വാസ്ഥ്യ പദ്ധതി, ജീവിതശൈലീ രോഗങ്ങളുടെ നിർണയവും ചികിത്സയും, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാന്റേർഡ്‌സ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

Read Also: ഒന്നരക്കോടിയുടെ സ്വർണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ : കണ്ടെടുത്തത് 2 കിലോ 831 ഗ്രാം സ്വര്‍ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button