Latest NewsNewsTechnology

ചാറ്റുകളിൽ പൂർണ സ്വകാര്യത ഉറപ്പുവരുത്തും, നിലപാട് വ്യക്തമാക്കി സിഗ്നൽ

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് സിഗ്നൽ

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുന്നതിൽ കർശന നിലപാട് സ്വീകരിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ സിഗ്നൽ. ഒരു സാഹചര്യത്തിലും ചാറ്റുകളുടെ സ്വകാര്യത ദുർബലമാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് സിഗ്നൽ. ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നില്ല എന്നതാണ് മറ്റു മെസേജിംഗ് ആപ്പുകളിൽ നിന്നും സിഗ്നലിനെ വ്യത്യസ്ഥമാക്കുന്നത്.

എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ സർക്കാർ ഏജൻസികൾക്ക് ആക്സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി ചർച്ചകൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിഗ്നൽ നിലപാട് കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ വിവിധ സർക്കാർ ഏജൻസികൾ നിരീക്ഷിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.

Also Read: സാംസംഗ് ഗ്യാലക്സി എം54 5ജി ഉടൻ എത്തും, ഫീച്ചറുകൾ ചോർന്നു

അടിയന്തരഘട്ടങ്ങളിൽ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാനുള്ള സംവിധാനം ഭരണകൂടങ്ങൾക്ക് നൽകണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അടുത്തിടെ, വാട്സ്ആപ്പ് പോളിസികളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് ഉപയോക്താക്കളിൽ നിന്നും ധാരാളം ഡാറ്റകൾ മെറ്റ ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button