KeralaLatest NewsNews

ട്വന്റി- 20 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍

'കിങ് കോഹ്‌ലി' എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങള്‍ ആശംസകളുമായി എത്തുന്നത്

കൊച്ചി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെയും വിരാട് കോഹ്‌ലിയെയും അഭിനന്ദിച്ച് മലയാള സിനിമാ താരങ്ങള്‍. ‘കിങ് കോഹ്‌ലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങള്‍ ആശംസകളുമായി എത്തുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, വിഘ്‌നേഷ് ശിവന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് ആശംസകളുമായി എത്തിയത്.

Read Also: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

‘ഒരു സമ്പൂര്‍ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘ദി കിങ്’ എന്ന് കുറിച്ച് വിരാട് കോഹ്‌ലിയെ ടാഗ് ചെയ്തായിരുന്നു പൃഥ്വിരാജിന്റെ അഭിനന്ദനം.

‘എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാന്‍ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നായിരുന്നു നിവിന്‍ പോളിയുടെ കുറിപ്പ്. മികച്ച മത്സരങ്ങളില്‍ ഒന്നായി ഇത് നിലനില്‍ക്കും. ഇരു ടീമുകളുടെയും അസാമാന്യ പ്രകടനം എന്നാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button