AlappuzhaKeralaNattuvarthaLatest NewsNews

വി​വാ​ഹച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രവെ നി​യ​ന്ത്ര​ണം വി​ട്ട കാറി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​ള്ളി​പ്പു​റം മൂ​ന്നാം വാ​ർ​ഡ് കാ​ർ​ഗി​ൽ ജം​ഗ്ഷ​ൻ പ​ടി​ഞ്ഞാ​റെ മാ​നാ​ച്ചേ​രി വീ​ട്ടി​ൽ ശ​ശി​ധ​ര​ൻപി​ള്ള -വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ​ര​ത്ത് (39) ആ​ണ് മ​രി​ച്ച​ത്

പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ പ​ള്ളി​ക്കു സ​മീ​പമുണ്ടാ​യ വാഹനാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പു​റം മൂ​ന്നാം വാ​ർ​ഡ് കാ​ർ​ഗി​ൽ ജം​ഗ്ഷ​ൻ പ​ടി​ഞ്ഞാ​റെ മാ​നാ​ച്ചേ​രി വീ​ട്ടി​ൽ ശ​ശി​ധ​ര​ൻപി​ള്ള -വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ​ര​ത്ത് (39) ആ​ണ് മ​രി​ച്ച​ത്.

Read Also : കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന: കനത്ത സുരക്ഷാ വലയത്തില്‍ നഗരം

ക​ഴി​ഞ്ഞ ദിവസം രാ​ത്രി 11.30 നാ​യി​രു​ന്നു സം​ഭ​വം. അ​രൂ​രി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വി​വാ​ഹച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ള്ളി ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചുക​ട​ക്ക​വേ എ​തി​രേവ​ന്ന കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നുവെന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​ടി​ച്ച ശേഷമാണ് നിന്നത്.

ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ചേ​ർ​ത്ത​ല ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മരിച്ച ശ​ര​ത്ത്. സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ന്നു. സ​ഹോ​ദ​രി ശാ​ലി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button