KeralaLatest NewsNews

ഞങ്ങളാരും മന്ത്രി സ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറങ്ങിയത്: ഗവർണർക്കെതിരെ ആർ. ബിന്ദു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഭീക്ഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഗവര്‍ണര്‍ ഇപ്പോഴും ഫ്യൂഡല്‍ ഭൂതകാലത്തില്‍ അഭിരമിക്കുകയാണെന്നും അതിനെ അതിജീവിച്ച പാരമ്പര്യമാണ് സംസ്ഥാനത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

‘കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. കേരളത്തിലെ സര്‍വകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതിനു സഹായിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരം അതിനെ തകൾക്കാനാണ് പ്രവർത്തിക്കുന്നത്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനം തകര്‍ക്കുന്ന ഗവര്‍ണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. ചാൻസലര്‍ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നുവെന്നും അതിനെയൊക്കെ മറികടന്ന നാടാണ് കേരളമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലകളെ ഇകഴ്ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

ഗവര്‍ണര്‍ പദവിയോടുള്ള എല്ലാ ആദരവും കാണിച്ചുകൊണ്ടാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. എന്നാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തി. തങ്ങളാരും മന്ത്രി സ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറിങ്ങിയത്. സര്‍വകലാശാലകളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ വിസിമാര്‍. വര്‍ണറുടെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് ജനാധിപത്യത്തിനു ഒട്ടും ഭൂഷണമല്ല, ഗവര്‍ണര്‍ നിയമം നോക്കിയല്ല പെരുമാറുന്നത്, സാങ്കേതിക പുനപരിശോധന ഹര്‍ജി നല്‍കുന്നതുവരെ സര്‍വകലാശാല അനാഥമാകരുത്. അതിനാലാണ് ചുമതലയ്ക്ക് പേര് നിര്‍ദേശിച്ചത്. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് നല്ലതല്ല’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button