Latest NewsIndiaNews

സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു, കാര്‍ പൂര്‍ണമായി കത്തിനശിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) ആണു മരിച്ചത്.

read also:ചതുർഥി വ്രതങ്ങളുടെ പ്രാധാന്യമറിയാം

2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്‌പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനമെന്നാണു പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവറാണു മരിച്ചതെന്നും ഇയാള്‍ മാത്രമാണു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടേതാണു കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button