Latest NewsNewsIndia

ഭർത്താവിനെ മദ്യപാനി, സ്ത്രീ ലമ്പടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ക്രൂരമായ പ്രവൃത്തി: ബോംബൈ ഹൈക്കോടതി

മുംബൈ: ഭർത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലമ്പടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ക്രൂരമായ പ്രവൃത്തിയെന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പൂനെ ആസ്ഥാനമായുള്ള ദമ്പതികൾക്ക് വിവാഹമോചനം നൽകിക്കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

Read Also: പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി, ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

പൂനെയിലെ ഒരു കുടുംബ കോടതി 2005 നവംബറിൽ പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരിയായ സ്ത്രീ നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായാണ് അൻപതുകാരിയുടെ വിവാഹം പൂനെ കോടതി റദ്ദാക്കിയത്. തന്റെ ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നുമാണ് അപ്പീലിൽ യുവതി പറഞ്ഞിരുന്നത്.

അതേസമയം, അപ്പീലിൽ ഉന്നയിച്ച തെറ്റായ ആരോപണങ്ങൾ സമൂഹത്തിൽ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത്തരം പ്രവൃത്തികൾ ക്രൂരതയ്ക്ക് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതിന് പുറമെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഭാര്യയായിരുന്ന സ്ത്രി ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി അറിയിച്ചു.

Read Also: കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര: അർഹതയുള്ളവർക്ക് മാത്രമായി ചുരുക്കണമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button