NewsLife StyleHealth & Fitness

ക്യാൻസർ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

വളരെ സങ്കീർണമായ രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഒട്ടുമിക്ക ക്യാൻസറുകളെയും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. അതേസമയം, പല ക്യാൻസറുകളിലും ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ പ്രകടമാകാറില്ല. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒട്ടനവധി ഭക്ഷണങ്ങൾ ഉണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ചിട്ടയായ വ്യായാമവും അനിവാര്യമായ ഒന്നാണ്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്ന ബെറി പഴങ്ങളാണ് ആദ്യം തന്നെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലാക്ക്ബറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴവർഗ്ഗങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സിട്രസ് പഴങ്ങൾക്കും കാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ കഴിവുണ്ട്. ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഫോളേറ്റ്, കാൽസ്യം എന്നിവ സ്തനാർബുദ സാധ്യത കുറയ്ക്കും.

Also Read: റോസ് ഹൗസിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ദീപം തെളിയിച്ച് മന്ത്രി വി ശിവൻകുട്ടി: മദ്യവും ലഹരിയും ഒന്നല്ലെന്ന് വാദം

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ക്യാബേജ്, കോളിഫ്ലവർ എന്നിവ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ബീറ്റാകരോട്ടിന്റെ ഉറവിടമായ ക്യാരറ്റ് കഴിക്കുന്നത് ശീലമാക്കുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ക്യാരറ്റ് പ്രത്യേക പങ്കുവഹിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button