KeralaLatest NewsNews

‘വീട്ടിൽ വന്നത് അർദ്ധരാത്രിയിൽ, കൂടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല’: കടകംപള്ളിക്ക് ചെക്ക് വെച്ച് സ്വപ്ന സുരേഷ്

കൊച്ചി: സ്വപ്ന സുരേഷിന്റെ ലൈംഗിക ആരോപണങ്ങൾ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കടകംപള്ളിക്ക് മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും, കടകംപള്ളി വീട്ടിൽ വന്നത് പാർട്ടി പ്രവർത്തകരുടെ കൂടെ ആയിരുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. ശിവൻകുട്ടി കാറിൽ വന്നത് അർദ്ധരാത്രി ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകരുടെ കൂടെ ആയിരുന്നില്ലെന്നുമാണ് സ്വപ്ന വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്നയുടെ പ്രതികരണം.

അതേസയമം, സ്വപ്ന തോന്നിയതെല്ലാം വിളിച്ചു പറയുകയാണെന്നും തന്റെ പേര് പറഞ്ഞതിനു പിന്നിൽ ആസൂത്രിത നീക്കം നടന്നുവെന്നും കടകംപള്ളി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും, എന്നാൽ ഏത് നിരവധി പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നുവെന്നുമാണ് കടകംപള്ളി പറഞ്ഞത്. അവരുടെ വീട്ടിലിരുന്ന് ചായ കുടിച്ച കഥയും കടകംപള്ളി തുറന്നു പറഞ്ഞിരുന്നു.

സ്വപ്ന കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉന്നയിക്കാത്ത ആരോപണമാണ് സ്വപ്ന ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്നും, പിന്നിൽ ബി.ജെ.പിയാണെന്നും കടകംപള്ളി പറഞ്ഞു. പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് കടകംപള്ളി വ്യക്തമാക്കി. സ്വപ്നയുടെ രാമപുരത്തെ വീട്ടിൽ പോയിട്ടുണ്ട്. രാമപുരത്ത് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പോയത്. ഫോട്ടോയെടുക്കുമ്പോൾ ​തോളിൽ കയ്യിട്ടു എന്നാണ് പറയുന്നത്. എന്നാൽ, ആ ഫോട്ടോ ഇതുവരെ ആർക്കും കിട്ടിയിട്ടില്ലെന്നും കടകംപള്ളി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button