NewsTechnology

വെബ്3 മേഖലയിൽ ഇന്ത്യ മികച്ച നേട്ടം കൈവരിക്കും, പുതിയ റിപ്പോർട്ടിനെ കുറിച്ച് അറിയാം

രാജ്യത്ത് 450 ലധികം വെബ്3 സ്റ്റാർട്ടപ്പുകൾ ഉണ്ട്

ഇന്റർനെറ്റ് രംഗത്ത് നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വെബ്3 മേഖല വരും വർഷങ്ങളിൽ വൻ മുന്നേറ്റം കൈവരിക്കുമെന്ന് റിപ്പോർട്ട്. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 10 വർഷത്തിനുള്ളിൽ വെബ്3 മേഖല ഇന്ത്യൻ ജിഡിപിയിലേക്ക് 1.1 ട്രില്യൺ ഡോളറിന്റെ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ. നിലവിൽ, 11 ശതമാനത്തോളം ഇന്ത്യക്കാരാണ് വെബ്3 മേഖലയിൽ ജോലി ചെയ്യുന്നത്.

ബ്ലോക്ക് ചെയിൻ ഉപയോഗിച്ചാണ് വെബ്3യിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. രാജ്യത്ത് വെബ്3 അധിഷ്ഠിത പ്രവർത്തനങ്ങൾ വളർച്ച പ്രാപിക്കുന്നുണ്ട്. മെറ്റാവേഴ്സ്, ക്രിപ്റ്റോ കറൻസികൾ, ഡീ-ഫൈ തുടങ്ങിയ ആപ്ലിക്കേഷനുകൾ വെബ്3 ഇന്റർനെറ്റിന്റെ ഭാഗമാണ്. നിലവിൽ, വെബ്3 ഉപയോഗിച്ചുള്ള കൂടുതൽ പ്രവർത്തനങ്ങൾ യുഎസിലും ചൈനയിലുമാണ് നടക്കുന്നത്.

Also Read: വിപണിയിലെ താരമാകാൻ Gizmore Glow Luxe, സവിശേഷതകൾ അറിയാം

രാജ്യത്ത് 450 ലധികം വെബ്3 സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇവയിൽ പ്രധാനമായും ഫിൻടെക്, എന്റർപ്രൈസ് ടെക്നോളജി, കൺസ്യൂമർ ടെക്, എഡ് ടെക് എന്നീ മേഖലകളിൽ ഉള്ളവയാണ്. രണ്ടു വർഷത്തിനുള്ളിൽ വെബ്3 രംഗത്തെ ടാലെന്റുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button