Latest NewsNewsTechnology

അവതാർ ഫീച്ചറുമായി വാട്സ്ആപ്പ്, ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തും

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്

ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അവതാർ ഫീച്ചറാണ് വാട്സ്ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാസങ്ങൾക്കു മുൻപ് തന്നെ അവതാർ ഫീച്ചർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിരുന്നു. നിലവിൽ, ബീറ്റ ഉപയോക്താൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങി. അവതാർ എത്തുന്നതോടെ, പ്രൊഫൈൽ ഫോട്ടോ ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉൾപ്പെടുത്താനും സാധിക്കുന്നതാണ്.

വാബെറ്റ് ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയത്. അവതാർ കോൺഫിഗർ ചെയ്യുന്നതോടെ, മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പുതിയ സ്റ്റിക്കർ പാക്ക് വാട്സ്ആപ്പ് ക്രിയേറ്റ് ചെയ്യുന്നതാണ്. കൂടാതെ, ഈ ഫീച്ചർ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും കഴിയും.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് വരും ആഴ്ചകൾക്കുള്ളിൽ തന്നെ അവതാർ ഫീച്ചർ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button