ErnakulamLatest NewsKeralaNattuvarthaNews

കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ ബാറിന്‍റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടി വെച്ചു. വെടിവെപ്പില്‍ ആർക്കും പരിക്കില്ല.

Read Also : വിദേശ കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം, വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്

രാത്രി 7 മണിയോടെയാണ് ബാർ ഉടമകൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. എക്സൈസും ബാറിലെത്തി പരിശോധന നടത്തി. ബാർ ജീവനക്കാരെ മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button