Latest NewsNewsTechnology

പുതിയ പരീക്ഷണങ്ങൾക്ക് വൻ സ്വീകാര്യത, മെറ്റയുടെ പ്രധാന വിപണിയായി ഇന്ത്യ

കലാകാരന്മാരെ വളർത്തിയെടുക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്

പുതിയ പരീക്ഷണങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ മെറ്റയുടെ പ്രധാന വിപണിയായി ഇന്ത്യ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കുന്ന ഫീച്ചറുകൾക്ക് ഇന്ത്യക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ, ഹ്രസ്വ വീഡിയോകളിലൂടെ ഇന്ത്യയിലെ പ്രേക്ഷകരെ ആകർഷിക്കാനും മെറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി ബ്രാൻഡുകൾക്കും ദശലക്ഷക്കണക്കിന് ക്രിയേറ്റേഴ്സിനും മികച്ച സേവനങ്ങളാണ് ഇതിനോടകം മെറ്റ നൽകിയിട്ടുള്ളത്.

‘ഇൻസ്റ്റഗ്രാമിലെ പ്രധാനപ്പെട്ട ഫീച്ചറായ റീൽസിന് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മെറ്റ
അവതരിപ്പിക്കുന്ന എല്ലാ പുതിയ കാര്യങ്ങൾക്കും ഇന്ത്യക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്’, ഫേസ്ബുക്ക് ഇന്ത്യയുടെ ഡയറക്ടറും പാർട്ണർഷിപ്പ് മേധാവിയുമായ മനീഷ് ചോപ്ര പറഞ്ഞു.

Also Read: വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ തൈരും നാരങ്ങ നീരും!

കലാകാരന്മാരെ വളർത്തിയെടുക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇതിനായി ‘1 മിനിറ്റ് മ്യൂസിക്’ ഫോർമാറ്റാണ് കൂടുതൽ കലാകാരന്മാരും ഉപയോഗിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 200 ദശലക്ഷത്തോളം ആളുകൾ മെറ്റ പ്ലാറ്റ്ഫോമിലെ ഹ്രസ്വ വീഡിയോകൾ കാണാൻ ഏറ്റവും കുറഞ്ഞത് 45 മിനിറ്റ് സമയം ചിലവഴിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ കണക്കുകൾ വർദ്ധിക്കാമെന്നാണ് മെറ്റയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button