Latest NewsNewsTechnology

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴ ചുമത്തി, കാരണം ഇതാണ്

ഗൂഗിളിനുള്ള വിപണി മേധാവിത്വം വാണിജ്യ താൽപ്പര്യത്തിനായി ദുരുപയോഗം ചെയ്തെന്നാണ് പ്രധാന കണ്ടെത്തൽ

ഒരു മാസത്തിനിടെ രണ്ടാം തവണയും ഗൂഗിളിനെതിരെ കനത്ത നടപടിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ആഗോള ഭീമനായ ഗൂഗിളിനെതിരെ ഇത്തവണ കനത്ത പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ക്രമക്കേടുകൾ കണ്ടെത്തിയ തുടർന്ന് 936 കോടി രൂപയാണ് പിഴ ചുമത്തിയത്. ഗൂഗിളിന്റെ പേയ്മെന്റ് ആപ്പ് കൂടുതൽ ഉപയോഗിക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് സിസിഐ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, കമ്പനിയുടെ താൽപ്പര്യത്തിനനുസരിച്ച്, പ്ലേ സ്റ്റോറിലും ക്രമീകരണങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നിലവിൽ, ഗൂഗിളിനുള്ള വിപണി മേധാവിത്വം വാണിജ്യ താൽപ്പര്യത്തിനായി ദുരുപയോഗം ചെയ്തെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പ്ലേ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ ഇടം നൽകിയില്ലെന്ന കണ്ടെത്തൽ നിർണായകമായി. സിസിഐ കണ്ടെത്തിയ പിഴവുകളിൽ സമയബന്ധിതമായി മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഗൂഗിളിനെതിരെ 1,337 കോടി രൂപ സിസിഐ പിഴയിട്ടിരുന്നു.

Also Read: അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button