Latest NewsKeralaNews

മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം: വ്യക്തിപരമായ പ്രീതിയ്ക്ക് പ്രസക്തിയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നത്. കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഗവര്‍ണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരള സര്‍ക്കാരിനെ പിരിച്ചു വിടണം: സുബ്രഹ്മണ്യൻ സ്വാമി

ജനാധിപത്യത്തിൽ ഭരണഘടനാ തലപ്പത്തിരിക്കുന്ന ആൾ പ്രവർത്തിക്കുന്നതിന്റെ വീഴ്ചയാണ് ഗവർണർ തെരഞ്ഞെടുത്തവരെ മാത്രം വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിച്ച രീതിയെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങൾ ഭാഗിക വാർത്താ സമ്മേളനത്തിൽ പങ്കെടുക്കണമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കണമായിരുന്നു. ഫാസിസ്റ്റ് രീതിക്ക് നിന്ന് കൊടുത്ത മാധ്യമ ശൃംഖലയെ ജനം ഗൗരവമായി കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസ്സാര വത്കരിക്കുന്നത് അടവാണ്. അത് ഗവർണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘അടുത്ത നരബലിക്കായി ഒരുങ്ങിയിരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ, കമന്റുകൾക്ക് മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button