Latest NewsKeralaNews

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: വിമാനത്തിനുള്ളിലെ സീറ്റിനടിയിൽ ഒളിപ്പിച്ച 7 കിലോയിലേറെ സ്വർണ്ണം പിടികൂടി 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡി.ആർ.ഐ നടത്തിയ പരിശോധനയില്‍ വിമാനത്തിൽ നിന്നും ഏഴ് കിലോയിലേറെ സ്വർണ്ണം ഡി.ആർ.ഐ സംഘം കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വർണ്ണം. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്വർണ്ണം  പിടിച്ചെടുത്ത വിമാനത്തിൽ സഞ്ചരിച്ചിരുന്നവരാണ്. അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button