Latest NewsKerala

ചെക്കിങ്ങിനിടെ യുവതിയുടെ നമ്പർ കൈക്കലാക്കി നിരന്തരം കോളുകളും അശ്ലീല വീഡിയോയും, പോലീസുകാരന് സസ്പെൻഷൻ

തൃശ്ശൂർ: യുവതിക്ക് അശ്ലീല വീഡിയോ അയച്ച കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ങ്‌റെ സസ്‌പെന്റ് ചെയ്തത്.

വാഹന ചെക്കിങ്ങിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു പരാതി. അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്‌പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പൊലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button