Life Style

വണ്ണം കുറയ്ക്കാന്‍ സൂപ്പ് കുടിക്കാം

ഭക്ഷണക്രമം മാറ്റി അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഇഷ്ട വിഭവമാണ് സൂപ്പുകള്‍. എണ്ണയും കൊഴുപ്പുമില്ലാതെ വളരെയധികം പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. എളുപ്പത്തില്‍ ദഹിക്കുമെന്നതും സൂപ്പിനെ പ്രിയപ്പെട്ടതാക്കുന്നതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാല് സൂപ്പുകള്‍ ഇതാ…

മിക്സ് പച്ചക്കറി സൂപ്പ്

ഇഷ്ടമുള്ള എല്ലാ പച്ചക്കറികളും ഈ സൂപ്പില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികള്‍ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കണം. ഇത് വെള്ളത്തിലിട്ട് തിളപ്പിക്കണം. അതേ വെള്ളം തന്നെ ഉപയോഗിച്ച് പച്ചക്കറികള്‍ മികിസിയില്‍ അരച്ചെടുക്കാം. ഇതിലേക്ക് ബട്ടര്‍, ഉപ്പ് കുരുമുളക് എന്നിവ ചേര്‍ത്ത് ചൂടോടെ കുടിക്കാം. രുചികരവും പോഷകപ്രദവുമായ സൂപ്പാണിത്.

 

ചിക്കന്‍ സൂപ്പ്

ചിക്കന്‍ കഷണങ്ങള്‍ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് ചിക്കന്‍ പാകമാകുന്നത് വരെ വേവിക്കണം. ഇത് ശരിയായി അരിച്ചെടുത്ത് ഉപ്പും കുരുമുളകും വെള്ളത്തുള്ളിയും ചേര്‍ത്ത് കഴിക്കാം.

കാരറ്റ് സൂപ്പ്

ഒരു പാനില്‍ അല്‍പ്പം ബട്ടര്‍ ഇട്ട് ചൂടാക്കിയ ശേഷം അല്‍പ്പം ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ് ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിക്കാം. നന്നായി പാകമായ ശേഷം ബ്ലെന്‍ഡറില്‍ അരച്ചെടുക്കണം. ഒരു പാനിലേക്ക് മാറ്റി ഉപ്പും കുരുമുളകും ആവശ്യമെങ്കില്‍ അല്‍പ്പം നാരങ്ങ നീരും ഒഴിച്ചാല്‍ സംഗതി റെഡി. കൊഴുപ്പോടു കൂടിയ ക്രീമി കാരറ്റ് സൂപ്പ് വയര്‍ നിറയ്ക്കുമെന്നുറപ്പ്.

മത്തങ്ങ സൂപ്പ്

ഒരു പഴുത്ത മത്തങ്ങ എടുത്ത് തൊലി കളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മുറിക്കുക. പാനില്‍ വെണ്ണ എടുത്ത് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. ഇത് വഴറ്റി അതിലേക്ക് മത്തങ്ങ ചേര്‍ത്ത് കുറച്ച് നേരം വേവിക്കുക. ഇതിലേക്ക് വെള്ളമോ അല്ലെങ്കില്‍ ചിക്കന്‍ സ്റ്റോക്കോ ചേര്‍ക്കാം. പേസ്റ്റ് രൂപത്തിലെത്തുന്നത് വരെ ഇളക്കണം. ഇതിലേക്ക് ഉപ്പ്, കുരുമുളക്, വെണ്ണ എന്നിവ ചേര്‍ക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button