Latest NewsNewsIndia

400-ലധികം ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: 9 പേർക്കെതിരെ കേസെടുത്തു

മാലിൻ: ഉത്തർപ്രദേശിലെ മീററ്റിൽ 400 പേരെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. മതപരിവർത്തനത്തിന് വിധേയരായവർ സീനിയർ പോലീസ് സൂപ്രണ്ടിനെ (എസ്‌എസ്‌പി) സമീപിക്കുകയും തങ്ങളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്ന് പരാതിപ്പെടുകയുമായിരുന്നു. മങ്ങാട്ട് പുരത്തെ മാലിൻ ഗ്രാമത്തിലാണ് സംഭവം. ഛബിലി എന്ന ശിവ, ബിൻവ, അനിൽ, സർദാർ, നിക്കു, ബസന്ത്, പ്രേമ, തിത്‌ലി, റാണി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങളും ദേവതകളും ഇല്ലായ്മ ചെയ്യാൻ തങ്ങളെ നിർബന്ധിച്ചുവെന്ന് പാരാതിക്കാർ പോലീസിനോട് വെളിപ്പെടുത്തി. അനധികൃതമായി മറ്റ് മതങ്ങളിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ നിർബന്ധിച്ച പ്രതികൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് പ്രതികൾ മാലിൻ ഗ്രാമത്തിലെ നാനൂറിലധികം ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും, പ്രലോഭിപ്പിച്ച് മതം മാറ്റുകയുമായിരുന്നു.

വെള്ളിയാഴ്ച ബി.ജെ.പി നേതാവിനൊപ്പം ബ്രഹ്മപുത്രി പോലീസ് സ്‌റ്റേഷനിൽ എത്തിയ ഇരകൾ, മതപരിവർത്തനത്തിനായി പണവും ഭക്ഷണവും നൽകി പ്രതികൾ തങ്ങളെ പ്രലോഭിപ്പിച്ചതായി പറഞ്ഞു. പ്രതികൾ തങ്ങളോട് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും പ്രതിമകളും ഛായാചിത്രങ്ങളും നീക്കം ചെയ്ത് ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നും ഇവർ പറഞ്ഞു.

‘ഞങ്ങളെ മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തി. ഞങ്ങളുടെ ആധാർ കാർഡിൽ ഞങ്ങളുടെ പേരുകൾ മാറ്റാൻ ആവശ്യപ്പെട്ടു. ദീപാവലി ദിനത്തിൽ ഞങ്ങൾ ആരാധന നടത്തുമ്പോൾ പ്രതികൾ ഞങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറുകയും ദേവപ്രതിമകൾ നശിപ്പിക്കുകയും ചെയ്തു. നിങ്ങൾ മതം മാറി, പിന്നെ എന്തിനാണ് നിങ്ങൾ ഇത് ചെയ്യുന്നത്? ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ അവർ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’, പരാതിക്കാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button