AlappuzhaKeralaNattuvarthaLatest NewsNews

ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം : നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുലി (നന്ദുമാഷ്, 23) നെ ആണ് പൊലീസ് പിടികൂടിയത്

മാവേലിക്കര: വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുലി (നന്ദുമാഷ്, 23) നെ ആണ് പൊലീസ് പിടികൂടിയത്.

കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളില്‍ പ്രതിയായ യുവാവിനെ ആലപ്പുഴ ജില്ല കലക്ടറുടെ നിര്‍ദ്ദേശപ്രകാരം കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

Read Also : വ്യാജരേഖ ചമച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നൽകി: ദ വയറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് അമിത് മാളവ്യ

തനിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി തുടങ്ങിയതായി അറിഞ്ഞതോടെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഭരണിക്കാവിലുള്ള ഒരാളുടെ വീട്ടിൽ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി അക്രമം നടത്തിയ ശേഷമാണ് രാഹുല്‍ ഒളിവിൽ പോയത്.

ബെംഗളൂരുവിലുള്ള ഒളിസാങ്കേതത്തിൽ നിന്നും പ്രതിയെ അന്വേഷണ സംഘം സാഹസികമായിട്ടാണ് പിടികൂടിയത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഐ.പി.എസിന്റെയും ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ. ആർ. ജോസിന്റെയും നിർദ്ദേശനുസരണം കുറത്തികാട് ഐ.എസ്.എച്ച്.ഒ ജി. മനോജ്‌, എസ്.ഐ. സുനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, ബിജു, അനീഷ് .ജി. നാഥ്‌, സാദിക്ക് ലെബ്ബ, സിവിൽ പൊലീസ് ഓഫീസർ അരുൺ, ഹോം ഗാർഡ് വിജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button