KottayamKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ യു​വാവ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം തൂ​ങ്ങി മ​രി​ച്ച ​നി​ല​യി​ൽ

​ട​മാ​ളൂ​ർ മ​മ്പ​ള്ളി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ൻ പ്ര​ശാ​ന്തി(30)നെ​യാ​ണ് ജീവനൊടുക്കിയ​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

വൈ​ക്കം: കാ​ണാ​താ​യ യു​വാ​വി​നെ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം തൂ​ങ്ങി മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട​മാ​ളൂ​ർ മ​മ്പ​ള്ളി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ൻ പ്ര​ശാ​ന്തി(30)നെ​യാ​ണ് ജീവനൊടുക്കിയ​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 25 മു​ത​ലാ​ണ് യുവാവിനെ കാ​ണാ​താ​യ​ത്. ടൈ​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് പ്രശാന്ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​പ്പാം​ഞ്ചി​റ വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ നി​ന്നും ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ഫോ​ണും ക​ണ്ടെ​ത്തി​യി​രു​ന്നു.

Read Also : അട്ടപ്പാടി മധുവധക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ എം രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതിയില്‍ 

തുടർന്ന്, ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പൊ​തി റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ലു​ള്ള പു​ളി​മ​ര​ത്തി​ൽ തൂ​ങ്ങി​യ​ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യുന്നു.

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അ​മ്മ: ഓ​മ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button