KeralaLatest NewsNews

ഹാലോവീന്‍ ആഘോഷത്തിനിടെ ദുരന്തം: ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു

സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു. നിരവധി ആളുകൾക്ക് ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയായ സോളിലെ യോങ്ങസാന്‍ ഗു ജില്ലയിലെ ഇറ്റാവോണിലാണ് അപകടമുണ്ടായത്.

അപകടമുണ്ടായ സ്ഥലത്തേയ്ക്ക് പ്രസിഡന്റ് യൂന്‍ സൂക് യോള്‍ ദുരന്തനിവാരണ സേനയെ അയച്ചിട്ടുണ്ട്.  ഇത്തവണ ഹാലോവീന്‍ വിപുലമായിട്ടാണ് ആഘോഷിച്ചത്. ഇടുങ്ങിയ സ്ഥലത്തേക്ക് ഒരുപാട് ആളുകൾ ഇരച്ചെത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിന്റെ കൈകളില്‍ കിടന്ന് ഉറങ്ങാന്‍, നിന്റേത് മാത്രമാകാന്‍ കൊതിക്കുന്നു: ഭര്‍ത്താവിനെ കൊന്ന സോഫിയയുടെ ഡയറിക്കുറിപ്പുകള്‍

സ്ഥലത്ത് നൂറിലധികം പേർക്ക് ശ്വാസതടസ്സം റിപ്പോര്‍ട്ട് ചെയ്തതായി അഗ്നിശമന സേന അറിയിച്ചു. കടുത്ത തിരക്കില്‍ തിങ്ങി നിറഞ്ഞാണ് പലര്‍ക്കും ഹൃദയസ്തംഭനം ഉണ്ടായത്. ഈ മേഖലയില്‍ ഒരുലക്ഷത്തോളം പേര്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button