Latest NewsNewsTechnology

ലാൻഡ് ഫോൺ കണക്ഷൻ പുനസ്ഥാപിക്കാൻ ബിഎസ്എൻഎൽ, വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകൾ

കഴിഞ്ഞ ആറു വർഷത്തിനിടെ 8.12 ലക്ഷം ലാൻഡ് ഫോൺ കണക്ഷനുകളാണ് കേരളത്തിൽ നിന്നും ഉപേക്ഷിച്ചത്

രാജ്യത്ത് ലാൻഡ് ഫോൺ കണക്ഷനുകൾ പുനസ്ഥാപിക്കാൻ പുതിയ ശ്രമങ്ങളുമായി ബിഎസ്എൻഎൽ. ലാൻഡ് ഫോണുകളുടെ സ്വീകാര്യത തിരികെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരുകാലത്ത് ബിഎസ്എൻഎല്ലിന്റെ കുത്തകയായിരുന്ന ലാൻഡ് ഫോണുകൾ മൊബൈൽ ഫോണിന്റെ ആവിർഭാവത്തോടെ ഇല്ലാതാവുകയായിരുന്നു. നിലവിൽ, സൗജന്യ കോളുകൾക്ക് പുറമേ, നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ ലാൻഡ് ഫോൺ വരിക്കാർക്ക് അതേ നമ്പർ നിലനിർത്തി കൊണ്ടുതന്നെ ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ കഴിയും.

റിപ്പോർട്ടുകൾ പ്രകാരം, ഒപ്ടിക്കൽ ഫൈബറിന്റെ സഹായത്തോടുകൂടി ലാൻഡ്ഫോൺ കണക്ഷൻ പുനസ്ഥാപിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. പ്ലാനിനായി 9496121200 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതോടെ, ലാൻഡ് ഫോണുകളുടെ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി

2008 ൽ ഏകദേശം 36.70 ലക്ഷം ലാൻഡ് ഫോൺ കണക്ഷനുകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. നിലവിൽ, 14.15 ലക്ഷം കണക്ഷനുകൾ മാത്രമാണ് ഉള്ളത്. കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറു വർഷത്തിനിടെ 8.12 ലക്ഷം ലാൻഡ് ഫോൺ കണക്ഷനുകളാണ് കേരളത്തിൽ നിന്നും ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button