Latest NewsKeralaNews

ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ഭീതി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

കാസര്‍ഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങിയ യുവാവിനെ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്.
അമ്പലത്തറ മൂന്നാംമൈലിലെ സ്‌നേഹാലയത്തില്‍നിന്നു രക്ഷപ്പെട്ട ബിഹാര്‍ സ്വദേശിയായ യുവാവ് ആണ് ഭീതി പരത്തിയത്. കഴിഞ്ഞ ദിവസമാണ് സ്‌നേഹാലയത്തില്‍ നിന്നു ഇയാൾ രക്ഷപ്പെട്ടത്. ഇയാള്‍ പിന്നീട് പല വീടുകളിലായി കയറി ഇറങ്ങുകയായിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറിയത്. വിവരം അറിഞ്ഞയുടന്‍ കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല.

അഗ്‌നിരക്ഷാ സേനയും പോലീസും ഏണിവച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി തൂണില്‍ കയറിയാണ് യുവാവിനെ പിടികൂടിയത്. ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button