Latest NewsNewsBusiness

ദീപാവലി കാലത്ത് വമ്പിച്ച പടക്ക വിൽപ്പന, രാജ്യത്ത് വിറ്റഴിച്ചത് കോടികളുടെ പടക്കം

കോവിഡ് കാലയളവിൽ പടക്ക വിപണി പ്രതിസന്ധികൾ നേരിട്ടിരുന്നു

ദീപാവലി കാലത്ത് രാജ്യത്ത് കോടികളുടെ പടക്ക വിൽപ്പന. ദില്ലി ഒഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും വൻ തോതിലാണ് പടക്ക വിൽപ്പന നടന്നിട്ടുള്ളത്. കണക്കുകൾ പ്രകാരം, 6,000 കോടി രൂപയുടെ പടക്ക കച്ചവടമാണ് ഇത്തവണ നടന്നിട്ടുള്ളത്. വൻ തോതിൽ പടക്കങ്ങൾ വിറ്റഴിച്ചതോടെ ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് ദീപാവലി സന്തോഷം ഇരട്ടിയായി.

കോവിഡ് കാലയളവിൽ പടക്ക വിപണി പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ, ഇത്തവണ ഉണ്ടായ വിറ്റുവരവ് കച്ചവടക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇത് മറ്റ് വിപണികളിലെല്ലാം പ്രതിഫലിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് വരെ 5,000 കോടി രൂപയുടെ പടക്കങ്ങൾ വിറ്റിരുന്നു.

Also Read: കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും

കോവിഡിന് ശേഷം അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി ഉയർന്നിരുന്നു. ഇത് റീട്ടെയിൽ തലത്തിൽ പടക്ക വില ഉയരാൻ കാരണമായി. 35 ശതമാനം വരെയാണ് റീട്ടെയിൽ തലത്തിലെ വില വർദ്ധനവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button