Latest NewsComputerNewsTechnology

വിലക്കുറവിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? വമ്പൻ ഓഫറുമായി വൺപ്ലസ്

6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വൺപ്ലസിന്‍റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 9 സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരമാണ് 25,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. ഈ ഫോണുകളുടെ സവിശേഷതകൾ അറിയാം.

6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: Nokia G60: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ സാധ്യത

48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ്689 സെൻസറുകൾ, 50 മെഗാപിക്സൽ അൾട്രാവൈഡ് ഐഎംഎക്സ്766 സെൻസറുകൾ, 2 മെഗാപിക്സൽ പിൻ ക്യാമറകൾ എന്നിവ നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് വൺപ്ലസ് 9 സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button