KeralaLatest NewsNews

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: നാലു ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം 4 ഭീകരരെ വധിച്ചു. അവന്തിപ്പോറയിലും അനന്ത്‌നാഗിലുമാണ് ഏറ്റുമുട്ടൽ നടന്നത്.

Read Also: ഗവിയിൽ എത്താനും അവിടെ ഒരു രാത്രി താമസിക്കാനും ആരാണ് ആഗ്രഹിക്കാത്തത്‌ ? ഗവിയിൽ പോകുമ്പോൾ ശ്രദ്ധ വേണം

അവന്തിപ്പോറയിൽ മൂന്ന് പേരെയും അനന്ത്‌നാഗിൽ ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചു. ഇതിലൊരാൾ വിദേശിയാണ്. അവന്തിപ്പോരയിൽ കൊല്ലപ്പെട്ട ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്. ലഷ്‌കർ ഇ ത്വയ്ബ ബന്ധമുള്ള ഭീകരർ സുരക്ഷാ സേനയുടെ ക്യാമ്പിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും വലിയ ദുരന്തമാണ് ഒഴിവായതെന്നും ജമ്മു കശ്മീർ എഡിജിപി വ്യക്തമാക്കി.

Read Also: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button